Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VS Knew

Alappuzha

വിഎ​സി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ ഭാ​ഷ അ​റി​യാ​മാ​യി​രു​ന്നു: തോ​മ​സ് ഐ​സ​ക്ക്

ആ​​ല​​പ്പു​​ഴ: വി.​​എ​​സ്.​​ അ​​ച്യു​​താ​​ന​​ന്ദ​​ന് സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ഭാ​​ഷ അ​​റി​​യാ​​മാ​​യി​​രു​​ന്നെ​​ന്നും എ​​ന്നാ​​ലി​​ന്ന് ആ ​​മൊ​​ഴി​​വ​​ഴ​​ക്കം ന​​ഷ‌്ട​​മാ​​യെ​​ന്നും അ​​ച്ച​​ടി​​ഭാ​​ഷ​​യി​​ലാ​​ണ് നേ​​താ​​ക്ക​​ളു​​ടെ സം​​സാ​​ര​​മെ​​ന്നും വി​​മ​​ർ​​ശി​​ച്ച് സി​​പി​​എം കേ​​ന്ദ്ര​​ക്ക​​മ്മി​​റ്റി​​യം​​ഗം ഡോ.​ ​ടി.​​എം.​ തോ​​മ​​സ് ഐ​​സ​​ക്ക്.

സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ​ഗോ​​വി​​ന്ദ​​നെ വേ​​ദി​​യി​​ലി​​രു​​ത്തി​​യാ​​യി​​രു​​ന്നി​​ത്. വലിയ ചു​​ടു​​കാ​​ട് ര​​ക്ത​​സാ​​ക്ഷി മ​​ണ്ഡ​​പ​​ത്തി​​ൽ മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി വി.​​എ​​സ്.​​ അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ ഒന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​ന​​ത്തിൽ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വിഎ​​സി​ന്‍റെ കാ​​ല​​ത്ത് വ​​ർ​​ഗീ​​യ​​മാ​​യി ഭി​​ന്നി​​പ്പി​​ക്കാ​​നു​​ള്ള സാ​​മു​ദാ​​യി​​ക ശ​​ക്തി​​ക​​ളു​​ടെ ശ്ര​​മ​​മു​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കാ​​ല​​ത്ത് സ​​മു​​ദാ​​യ​നേ​​താ​​ക്ക​​ളു​​ടെ വീ​​ടി​​നു മു​​ന്നി​​ൽ മൈ​​ക്കു​കെ​​ട്ടി വെ​​ല്ലു​​വി​​ളി​​ച്ചി​​ട്ടു​​ണ്ട്. അ​​ന്ന് ഭൂ​​മി കു​​ലു​​ക്ക​​മൊ​​ന്നും ഉ​​ണ്ടാ​​യി​​ട്ടി​​ല്ലല്ലോ, എ​​ന്നാ​​ലി​​ന്ന് അ​​തു കാ​​ണു​​ന്നി​​ല്ലെന്നും അദ്ദേഹം പ​​റ​​ഞ്ഞു.

Latest News

Corehub Up